الأربعون الولدانية: أربعون حديثاً صحيحاً مع شرحها باللغة المليبارية

 

جمع المؤلف في هذا الكتاب أربعين حديثاً من الأحاديث القِصار، في موضوعاتٍ شرعيَّة متنوِّعة؛ لكي يحفظَها الأولاد ويتفقَّهوا فيها، وسماها «الأربعين الوِلْدانيّة» لكونها مؤلَّفةً -في الأصل- من أجل الوِلْدان، وكُلُّ هذه الأحاديث الأربعين من الأحاديث الصحيحة التي اتَّفق على إخراجها الإمامان الكريمان: البخاري ومسلم، أو من الأحاديث التي أخرجها أحدهما، رحمة الله عليهما. وقد شرح المؤلف كُلَّ حديثٍ شَرْحاً يُبَيِّن المُرادَ منه إجمالاً، مُراعياً في ذلك الاختصار والوضوح وتسهيل العبارة قدْرَ الإمكان. وقد تمت ترجمة الكتاب لعدد من اللغات العالمية. 

 

 

കുട്ടികൾക്കുള്ള നാൽപത് ഹദീസുകൾ

 

ചെറിയ കുട്ടികൾക്ക് മനഃപാഠമാക്കാനും ആശയം മനസിലാക്കാനും പ്രാപ്തമാകുന്ന നിലക്ക് വിവിധ മതനിയമങ്ങൾ പരാമർശിക്കുന്ന ചെറു നബി വചനങ്ങൾ ഗ്രന്ഥകാരൻ ഈ പുസ്‌തകത്തിൽ സമാഹരിച്ചിട്ടുണ്ട്. പ്രധാനമായും ചെറിയ കുട്ടികളെ ലക്ഷ്യം വെക്കുന്നതിനാൽ തന്നെ ഈ പുസ്തകത്തിന് "കുട്ടികൾക്കുള്ള നാൽപത് ഹദീസുകൾ" എന്നാണ് നാമകരണം ചെയ്‌തിട്ടുള്ളത്‌. സ്വീകാര്യതയുടെ കാര്യത്തിൽ ഹദീസ് വിജ്ഞാന ലോകത്ത് ഏറ്റവും പ്രബലരായ രണ്ടു പണ്ഡിതന്മാർ, ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും യോജിച്ച് റിപ്പോർട്ട് ചെയ്‌തതോ അല്ലെങ്കിൽ അവരിൽ ഒരാളെങ്കിലും റിപ്പോർട്ട് ചെയ്‌ത ഹദീസുകളോ മാത്രമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ ഹദീസും വിശദീകരിക്കുമ്പോൾ അതിന്റെ ദൈർഘ്യവും എളുപ്പവും വ്യക്തതയുമൊക്കെ സാധ്യമാകുന്നത്ര പരിഗണിച്ച് കൊണ്ട് തന്നെ എന്നാൽ ഹദീസിന്റെ മൊത്തത്തിലുള്ള ആശയം വ്യക്തമാകുന്ന നിലക്ക് ഗ്രന്ഥകാരൻ ഓരോ ഹദീസും വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്‌തകം വിവിധ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.